സമരസ്‌മൃതി തീർത്ത്‌ എൽഡിഎഫ്‌

കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാന്റഡ്‌ പരിസരത്ത്‌ സ്വാതന്ത്ര്യ ദിനത്തിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസ്മൃതി സദസിൽ നേതാക്കൾ പ്രതിജ്ഞയെടുക്കുന്നു


 കാസർകോട്‌ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ  ജനാധിപത്യ- മതേതര ശക്തിളെ ജാഗ്രതപ്പെടുത്തി എൽഡിഎഫിന്റെ സ്വാതന്ത്ര്യ സമരസ്മൃതി സദസ്.  കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാന്റഡ്‌ പരിസരത്ത്‌ സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിച്ച സദസിൽ നൂറുകണക്കിന്‌ പ്രവർത്തകർ ഭരണഘടന സംരക്ഷിക്കുമെന്ന്  പ്രതിജ്ഞയെടുത്തു.   ഇ ചന്ദ്രശേഖരൻ  എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെകട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി.  എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ. ഖാദർ, എ ഹമീദ് ഹാജി, മുഹമ്മദ് സാലി, സുരേഷ് പുതിയേടത്ത്, സണ്ണി അരമന, മനോജ് കുമാർ, സി പി ബാബു,  വി കെ രമേശൻ എന്നിവർ  സംസാരിച്ചു.  കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.    Read on deshabhimani.com

Related News