ബ്രിട്ടീഷ് കമ്പനി ജില്ലയിൽ നിക്ഷേപത്തിന്‌

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നതിനായി യു കെ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് കമ്പനി പ്രതിനിധികൾ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദുമായി ചർച്ച നടത്തുന്നു


കാസർകോട്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കോഴ്സുകൾ ആരംഭിക്കാൻ ബ്രിട്ടൻ ആസ്ഥാനമായ ലിങ്ക് ഗ്രൂപ്പ് ജില്ലയിൽ നിക്ഷേപം നടത്തും. കമ്പനിയുടെ ഇന്ത്യൻ പതിപ്പായ ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷൻസ്, അസാപ്പുമായി ചേർന്ന് ഹ്രസ്വ കാല കോഴ്സുകൾ ആരംഭിക്കും.  കോഴ്സിനൊപ്പം ജോലിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ 11ന്‌  കമ്പനിയും അസാപ്പും പത്ത് വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നു. ആറ് മാസം, മൂന്ന് മാസം നീളുന്ന ഐടി അനുബന്ധ കോഴ്സുകൾ ജൂലൈയിൽ ആരംഭിക്കും. കോഴ്സ് പൂർത്തിയാക്കിയവർക്ക്‌  ഇന്ത്യയിലോ വിദേശത്തോ പരിശീലനം നൽകും. ഇവർക്ക്‌ മികച്ച കമ്പനികളിൽ ജോലി ലഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. നിലവിൽ കാസർകോട് അസാപ് ഓഫീസിലാണ് കമ്പനി പ്രവർത്തിക്കുന്നത്.   കോഴ്‌സ്‌ ആസ്‌ട്രാൾ സ്ഥലത്ത്‌  ലിങ്ക് ഗ്രൂപ്പ് സിഇഒ ജാമി സോബ്റാനി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദുമായി ചർച്ച നടത്തി. കോഴ്സുകൾ ആരംഭിക്കാനുള്ള കെട്ടിടം ആസ്ട്രൾ വാച്ചസിന്റെ ഭൂമിയിൽ പരിഗണിക്കാമെന്ന് യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ അറിയിച്ചു. ലിങ്ക് ഔട്ട്സോഴ്സ് സൊല്യൂഷൻസ്  ഡയറക്ടർ ഹരീഷ് കുമാർ, എച്ച്ആർ മാനേജർ ഷിബു മേലത്ത്,  ശ്യാം പ്രസാദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News