കൈത്താങ്ങാകും ഈ ആടുകൾ; കുട്ടികൾക്കും കുടുംബത്തിനും

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിൽ കൈത്താങ്ങ് പദ്ധതിയിൽ ആടുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് 
പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു


 വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിലെ കുട്ടികളുടെ വീടുകളിൽ ഇനി കൈത്താങ്ങിന്റെ ആടുകൾ വളരും. 40 വർഷം പൂർത്തിയാക്കിയ വെള്ളരിക്കുണ്ട് സെന്റ്‌ ജൂഡ്സ് ഹൈസ്കൂൾ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ‘കൈത്താങ്ങ് 2023’ ന് തുടക്കമിട്ട്‌ തെരഞ്ഞെടുത്ത കുട്ടികൾക്ക് പെണ്ണാട്ടിൻ കുഞ്ഞുങ്ങളെ നൽകിയത്‌. പിടിഎയും സ്റ്റുഡൻറ് പൊലീസ് കേഡറ്റ് യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലെടുക്കാനുള്ള താൽപര്യവും സമ്പാദ്യശീലവും കുട്ടികളിൽ വളർത്താനും കുടുംബത്തിന്റെ ഉപജീവന മാർഗവുമാണ് ലക്ഷ്യം വയ്ക്കുന്നത്.  ആട്ടിൻ കുഞ്ഞുങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ഡോ.ജോൺസൺ അന്ത്യാംകുളം അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, കെ എം അന്നമ്മ, രാജൻ സ്വാതി, പി സി സോഫി, ജിമ്മി മാത്യു എന്നിവർ സംസാരിച്ചു. തൊഴിൽ പരിശീലനവും സ്കൂളിലുണ്ട്‌.     Read on deshabhimani.com

Related News