ഇവരിലുണ്ട്‌.. ആകാശത്താലവട്ടം 
പീലികെട്ടും ഭാവനകൾ

ചെറിയാക്കര സ്‌കൂൾ പ്രസിദ്ധീകരിച്ച പുസ്‌തകം


 കയ്യൂർ നാലാം ക്ലാസിലെ കൂട്ടുകാരികളുടെ സർഗ ചിന്തകൾ പ്രസിദ്ധീകരിച്ച് ചെറിയാക്കര ഗവ. എൽപി സ്കൂൾ. വായനാവസന്തത്തിലെ കുഞ്ഞെഴുത്തുകാർ എന്ന സ്കൂൾ തനത് പദ്ധതിയുടെ ഭാഗമായി നൂറിലധികം പുസ്തകങ്ങൾ    വായിച്ചാസ്വദിച്ച കുട്ടികൾ ഇതിന്റെ വ്യത്യസ്ഥ ആവിഷ്കാരങ്ങൾ നടത്തി. ഇവ ചേർത്താണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. ഷായരി എസ് ദീപ് എന്ന  കൊച്ചു മിടുക്കിക്ക്‌ വായിച്ച പുസ്തകങ്ങളിലെ ഇഷ്ട സന്ദർഭങ്ങൾ കോറിയിടുക എന്നത് കുട്ടിക്കാലം മുതലുള്ള ശീലമായിരുന്നു. പിന്നീടങ്ങോട്ട് വായനയുടെ ആസ്വാദനക്കുറിപ്പിനെക്കാളും വായിച്ചവ വരയിലൂടെ ആവിഷ്‌കരിക്കരിക്കുകയായിരുന്നു. അമ്പതോളം വരകളാണ്‌ ഇത്തരത്തിൽ ഒരുക്കിയത്‌. വായനയുടെ ഈ വ്യത്യസ്ത ആവിഷ്‌കാരത്തെ തിരിച്ചറിഞ്ഞ വിദ്യാലയം വായനയുടെ വര എന്ന പേരിൽ  ഷായരിയുടെ വരകൾ പ്രസിദ്ധീകരിക്കുകയായിരുന്നു.  ഇതിന്റെ കൂടെ വിദ്യാലയം പ്രസിദ്ധീകരിച്ച രണ്ടാമത്തെ പുസ്തകമാണ് തേൻ തുള്ളികൾ. പി പി കൃതിയ രഞ്ജിത്ത് ആണ് തേൻ തുള്ളികളുടെ എഴുത്തുകാരി. കഥയും കവിതയും അനുഭവക്കുറിപ്പുമെല്ലാം അടങ്ങുന്ന സർഗാത്മക ആവിഷ്കാരങ്ങളാണ് തേൻ തുള്ളികൾ എന്ന പേരിൽ  പ്രസിദ്ധീകരിച്ചത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പൂക്കാലം എന്ന പേരിലും കൃതിയയുടെ പുസ്തകം  പ്രസിദ്ധീകരിച്ചിരുന്നു. ചെറുവത്തൂർ ബിആർസിബ്ലോക് പ്രോഗ്രാം കോർഡിനേറ്റർ  അനൂപ് കല്ലത്ത് പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. കെ കെ തമ്പാൻ അധ്യക്ഷനായി. പി ടി ഉഷ പി ടി സ്വാഗതവും കെ ദിവ്യ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News