തളിർമിഴി സമാപിച്ചു

തളിർ മിഴി എർത്ത് ലോർ പരിപാടിയുടെ ഭാഗമായി അത്തിക്കോത്ത് സംഘടിപ്പിച്ച കലാപരിപാടി


 കാഞ്ഞങ്ങാട് ഗോത്രകലകൾക്ക് ഉണർവേകി തളിർ മിഴി എർത്ത് ലോർ 2023 ന്റെ മൂന്നാം ദൃശ്യ പാഠം കാഞ്ഞങ്ങാട്ട് സമാപിച്ചു.  സ്പീക്കർ എ എൻ ഷംസീർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്താണ് മലബാർ ഗോത്രകലായാത്രയ്ക്ക് തുടക്കമായത്. കടമ്മനിട്ടയുടെ കവിതയായ കുറത്തിയുടെ ദൃശ്യാവിഷ്കാരവും കാസർകോടിലെ ഗോത്ര ഊരുകളിലെ കലാസംഘങ്ങൾ അവതരിപ്പിച്ച അലാമിക്കളി, കോഗനൃത്തം, ചൂടിനളിക, മംഗലംകളി, എരുതുകളി തുടങ്ങിയ ഗോത്ര നൃത്തങ്ങളും അരങ്ങേറി,  ഗോത്രഗീതങ്ങൾ, ക്രാഫ്റ്റ് വർക്ക് എന്നീ മേഖലകളിൽ ഗോത്രവിദ്യാർഥികൾക്കായി ഒരുക്കിയ മത്സരങ്ങളിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ജില്ലയിലെ വിവിധ ഊരുകളിൽ നിന്നെത്തിയ കലാപ്രതിഭകളും വൻ പൊതുജനസാന്നിധ്യവും കാഞ്ഞങ്ങാട് അത്തിക്കോത്ത് എ സി നഗറിൽ നടന്ന ഗോത്രോത്സവത്തിന് ഉത്സവ പ്രതീതിയേകി.  കഴിഞ്ഞ ഫെബ്രുവരി 26ന് പാലക്കാട് അട്ടപ്പാടിയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്ത തളിർ മിഴി എർത്ത് ലോർ ഗോത്രകലായാത്ര വയനാട്, കാസർകോട്, ഇടുക്കി എന്നിവിടങ്ങളിലെ അവതരണങ്ങൾക്കൊടുവിൽ 25ന് കൊല്ലം ജില്ലയിൽ സമാപിക്കും.      Read on deshabhimani.com

Related News