അമ്പലത്തറ സ്‌കൂൾ കെട്ടിടം നിർമാണം തുടങ്ങി



അമ്പലത്തറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചെലവിലാണ്‌ കെട്ടിടം നിർമിക്കുന്നത്‌. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ  എം വി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം  ഫാത്തിമത്ത് ഷംന, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ,  കോടോം- ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദാമോദരൻ, സി കെ സബിത, എ വി കുഞ്ഞമ്പു, പി ദിലീപ്കുമാർ, പി വി ജയരാജൻ, എൻ പവിത്രൻ, വി കൃഷ്ണൻ കാനം, എം സതി എന്നിവർ സംസാരിച്ചു.  കെ വേണുഗോപാലൻ സ്വാഗതവും പി ഗോപിക നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News