മുന്നാട്ട്‌ കോൺഗ്രസ്‌ വിട്ട കുടുംബം സിപിഐ എമ്മിനൊപ്പം

മുന്നാട് വടക്കേക്കരിയിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി ചേർന്നു പ്രവർത്തിക്കുന്നവരെ ഏരിയാ സെക്രട്ടറി 
സി ബാലൻ സ്വീകരിക്കുന്നു.


മുന്നാട് മുന്നാട് വടക്കേക്കരയിൽ കോൺഗ്രസ് കുടുംബം സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും. വടക്കേക്കര  എം രാഘവൻ നായരും മക്കൾ മണികണ്ഠനും മഹേഷ് മുന്നാടുമാണ്‌ സിപിഐ എം പരിപാടിക്കെത്തിയത്‌. ഇവരുടെ കുടുംബാംഗങ്ങളും പാർടിയുമായി ചേർന്ന്‌ പ്രവർത്തിക്കും.  മുന്നാട് ലോക്കൽ കമ്മറ്റി നൽകിയ സ്വീകരണത്തിൽ ഏരിയാ സെക്രട്ടറി സി ബാലൻ ഇവരെ കൊടി നൽകി സ്വീകരിച്ചു.  ഇ രാഘവൻ അധ്യക്ഷനായി. സി ബാലൻ, എം അനന്തൻ, കെ പി രാമചന്ദ്രൻ, എ മാധവൻ, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി മോഹനൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News