സാധ്യമാകും ചെറുവത്തൂരിലും 
ഗവ. എൻജിനിയറിങ് കോളേജ്‌

ചെറുവത്തൂർ ഗവ. ടിഎച്ച്‌എസ്‌എസിൽ ഉന്നത സംഘം സ്ഥലത്തിന്റെ മാപ്പ്‌ പരിശോധിക്കുന്നു


ചെറുവത്തൂർ ചെറുവത്തൂരിൽ സർക്കാർ എൻജിനിയറിങ് കോളേജിനുള്ള ചുവടുവെപ്പുകൾ തുടങ്ങി.  ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന്റെ 21 ഏക്കർ സ്ഥലത്ത്‌ കോളേജ് സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിന് ഉന്നതസംഘം സ്ഥലം സന്ദർശിച്ചു. എം രാജഗോപാലൻ എംഎൽഎ സംസ്ഥാന ബജറ്റിൽ  ഉൾപ്പെടുത്താൻ നൽകിയ പദ്ധതികളിൽ  ഒന്നായ ഇതിന്‌ 10 കോടി രൂപ നീക്കിവെച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ സാധ്യത പഠനം നടത്തി റിപ്പോർട്ട്‌  നൽകാൻ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. വി ഒ രജിനിയെ ചുമതലപ്പെടുത്തി.  ഭൂമി  തൃപ്തികരമാണെന്നും സാങ്കേതിക- പാരിസ്ഥിതിക സാധ്യത അനുകൂലമാണെന്നും ഉടൻ വിശദമായ റിപ്പോർട്ട്‌  നൽകുമെന്നും സംഘം അറിയിച്ചു. ഡോ. ബി രാജീവൻ, ഡോ. എ രഞ്ജിത് റാം, കെ കെ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി പ്രമീള, പി പി പ്രസന്നകുമാരി, ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വി രാഘവൻ, ടിഎച്ച്എസ്  സൂപ്രണ്ട്‌ ലിസാമ്മ, രോഹിത്ത്, പ്രകാശൻ , പത്മനാഭൻ, രാജീവൻ, നാരായണൻ, കൊക്കോട്ട് നാരായണൻ, പ്രഭാകരൻ, വില്ലേജ് ഓഫീസർമാർ എന്നിവരും കൂടെയുണ്ടായി.     Read on deshabhimani.com

Related News