ഒരുരൂപ ചലഞ്ചുമായി ഇവരുടെ ഭാരതയാത്ര

ഒരുരൂപ ചലഞ്ചുമായി സൈക്കിളിൽ ഭാരതപര്യടനം നടത്തുന്ന 
റെനീഷും നിജിനും


വെള്ളരിക്കുണ്ട്  വയനാട് അമ്പലവയൽ സ്വദേശികളായ ടി ആർ റെനീഷും കെ ജി നിജിനും യാത്രാ പ്രേമികളാണ്. എന്നാൽ ഇപ്പോൾ അവർ ഭാരതപര്യടനം നടത്തുന്നത്‌  ഉലകം ചുറ്റാൻ മാത്രമല്ല. തികച്ചും നിർധനരായ അഞ്ച് കുടുംബങ്ങൾക്ക് വീട് നൽകാനാണ് ഇവരുടെ യാത്ര.  യാത്രക്കിടയിൽ ഇവർ നമ്മളെ സമീപിച്ച് ഒരു രൂപ ചോദിക്കുമ്പോഴാണ് ഈ യാത്ര വെറും തമാശയോ നേരം പോക്കോ അല്ലെന്ന്‌ മനസിലാകുന്നത്‌. ഇവർക്ക്‌ ഒരു രൂപ നൽകിയാൽ അഞ്ച്‌ പാവപ്പെട്ട കുടുംബങ്ങൾക്ക്‌ വീടൊരുക്കുന്ന നന്മയുടെ കുട നമ്മളും ചൂടും.  അധ്യാപകനായ നിജിനും മൊബൈൽ ടെക്നീഷ്യനായ റെനീഷും സുഹൃത്തുക്കളാണ്.  ഒരുപൂര വീതം പിരിച്ച്‌ നിർധനരായ അഞ്ച്‌ കുടുംബങ്ങളെ കണ്ടെത്തി വയനാട്‌ ജില്ലയിലാണ്‌ വീട്‌ നിർമിച്ചുനൽകുക. നാല് സെന്റ്‌ വീതം സ്ഥലമേറ്റെടുക്കാൻ അഡ്വാൻസ്‌ തുകയും നൽകിയാണ് യാത്ര പുറപ്പെട്ടത്‌.  ആദ്യഘട്ടത്തിൽ കേരളം മുഴുവനും കറങ്ങും.  ഒരു വർഷത്തേക്ക് ജോലിയിൽനിന്ന്‌ ലീവെടുത്ത്‌ ഡിസംബറിലാണ്‌ ഇരുവരും യാത്ര തുടങ്ങിയത്. ദിവസവും സഞ്ചരിക്കുന്ന ദൂരത്തിന്‌ പരിധിയില്ല. യാത്ര എന്ന് തീരുമെന്നും ഉറപ്പില്ല. അതുകൊണ്ടുതന്നെ സഹചാരിയായ സൈക്കിളിനൊപ്പം ഗ്യാസ് കുറ്റിയും പാത്രങ്ങളുമടക്കം ഒരു മിനി അടുക്കള തന്നെ കൂടെയുണ്ട്‌. രാത്രി താമസം പെട്രോൾ പമ്പിൽ ടെന്റ് കെട്ടിയാണ്. യാത്രയുടെ ഭാഗമായി ഇവർ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടിലുംഎത്തി.  ചിറ്റാരിക്കാലിലെ വ്യാപാരികൾ ഇവരെ നല്ല രീതിയിൽ സഹായിച്ചു.  വെള്ളരിക്കുണ്ട് പൊലീസും ഇവർക്ക്‌ സഹായം നൽകി.  Read on deshabhimani.com

Related News