ആരോഗ്യവിഭാഗം ജീവനക്കാരി രോഗവ്യാപനത്തിന‌് ശ്രമിച്ചെന്ന്‌ പരാതി



കാഞ്ഞങ്ങാട‌് പെരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ മിനിസ‌്റ്റീരിയൽ വിഭാഗം ജീവനക്കാരി ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. രോഗവ്യാപന സാധ്യത വർധിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്റെ പേരിൽ ഇവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ‌് ആരോഗ്യവകുപ്പ‌്.  ഈ മാസം മൂന്നിന‌് പെരിയ പ്രഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ പോസിറ്റീവായ ജീവനക്കാരിയാണ‌് നിയമലംഘനം നടത്തിയത‌്. ഇവരോട‌്  ഐസൊലേഷനിൽ പ്രവേശിക്കാൻ നിർദേശിച്ചുവെങ്കിലും ആശുപത്രി ക്വാർട്ടേഴ‌്സിൽ ചികിത്സ തേടുമെന്ന‌് പറഞ്ഞ‌് ഇവർ തടിയൂരുകയായിരുന്നു.   അഞ്ചിന‌് കാഞ്ഞങ്ങാട്ടെ പ്രൈവറ്റ‌് ലാബിൽ പരിശോന നടത്തി നെഗറ്റീവാണെന്ന സർടിഫിക്കറ്റും സംഘടിപ്പിച്ചു.  ഐസൊലേഷനിൽ കഴിയേണ്ട ഇവർ സ്വന്തം നാടായ ഈസ‌്റ്റ‌് എളേരിയിലേക്ക‌് പോവുകയും ചെയ‌്തു.  പൊതുജനാരോഗ്യവകുപ്പു പ്രകാരം നിയമ നടപടിക്കൊരുങ്ങുകയാണ‌് ആരോഗ്യവകുപ്പ‌്.   Read on deshabhimani.com

Related News