നഗരത്തെ ചുവപ്പിച്ച്‌ സാമൂഹ്യ ജാഗ്രതാ റാലി

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക്‌ ഒരു പങ്കുമില്ല എന്ന ആഹ്വാനവുമായി സിഐടിയു, കർഷകസംഘം, കർഷകതൊഴിലാളി യൂണിയൻ സംയുക്തമായി കാസർകോട്‌ 
പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സംഘടിപ്പിച്ച പൊതുയോഗം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ ചരിത്രത്തെ തിരുത്തി എഴുതരുത്‌, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക്‌ ഒരു പങ്കുമില്ല എന്ന ആഹ്വാനവുമായി സിഐടിയു, കർഷകസംഘം, കർഷകതൊഴിലാളിയൂണിയൻ എന്നിവ സംയുക്തമായി കാസർകോട്‌ നഗരത്തിൽ നടത്തിയ സാമൂഹ്യ ജാഗ്രതാ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. അണങ്കൂരിൽ നിന്നും ഞായർ പകൽ മൂന്നിന്‌ ആരംഭിച്ച റാലിയിൽ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഒരേ മനസോടെ അണിനിരന്നു. ബിജെപി സർക്കാരിന്റെ തൊഴിലാളി, കർഷക, ജന, ദേശവിരുദ്ധ നയങ്ങളും പ്രകടനക്കാർ ചോദ്യം ചെയ്‌തു.  കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ പൊതുയോഗം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചപ്പോഴും റാലിയുടെ അവസാന വരി അണങ്കൂരിൽ സംഗമിക്കുകയായിരുന്നു.  കർഷകസംഘം ജില്ലാസെക്രട്ടറി പി ജനാർദനൻ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ ചന്ദ്രൻ, കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, കർഷകതൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റ്‌ വി കെ രാജൻ,  സിഐടിയു ജില്ലാപ്രസിഡന്റ്‌ സാബു അബ്രഹാം, കർഷകസംഘം ജില്ലാപ്രസഡിന്റ്‌ കെ കുഞ്ഞിരാമൻ, ബേബി ഷെട്ടി എന്നിവർ സംസാരിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി കെ വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Read on deshabhimani.com

Related News