സമാന്തര ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കണം

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ ഉദ്ഘാടനം ചെയ്യുന്നു


പള്ളിക്കര അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സമാന്തര ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്ന്‌ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 20 വർഷമായി സർക്കാർ–- സർക്കാരിതര ഓൺലൈൻ സേവനങ്ങൾ നൽകുന്നത്‌ അക്ഷയ കേന്ദ്രങ്ങളാണ്‌. സമാന്തര ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കാൻ അധികൃതർ തയ്യാറാകണം.  പള്ളിക്കര റെഡ് മൂൺ ബീച്ചിലെ പി രാഘവൻ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ ഉദ്ഘാടനം ചെയ്തു. ഡോ. വി പി പി മുസ്തഫ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരൻ, യൂണിയൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ കെ ദീപക്, ട്രഷറർ ആർ ഹിരേഷ് എന്നിവർ സംസാരിച്ചു. കെ സജിൻരാജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡോ. വി പി പി മുസ്തഫ (പ്രസിഡന്റ്‌), രാജേഷ് കാസർകോട്‌, കെ പി ദിനൂപ്, തങ്കരാജ് എരിക്കുളം (വൈസ് പ്രസിഡന്റ്), സി കെ വിജയൻ (സെക്രട്ടറി), എം ഉഷ, രമേശൻ തെക്കേവീട്, ബി സന്തോഷ്‌കുമാർ (ജോയിന്റ്‌ സെക്രട്ടറി), സുരേഷ് പടന്ന (ട്രഷറർ). Read on deshabhimani.com

Related News