ഇന്ത്യക്കും ജോസ് വക്കീലിനും 
ഇന്ന്‌ പിറന്നാൾ

അഡ്വ. എം സി ജോസും ഭാര്യ ആനിയമ്മയും പെരുമ്പള്ളിയിലെ തറവാട്ടിലെ ഫാമിൽ


കാഞ്ഞങ്ങാട്‌ ഇന്ത്യ സ്വതന്ത്ര്യയായ അതേ ദിവസമാണ്‌ പൊതുപ്രവർത്തകനായ അഡ്വ. എം സി ജോസും ജനിച്ചത്‌. ഇന്ത്യക്കും വക്കീലിനും തിങ്കളാഴ്‌ച 75 തികയും.  കോട്ടയം തൈപ്പുഴയിലാണ്‌ ജോസ്‌ 1947 ആഗസ്‌ത്‌ 15ന്‌ ജനിച്ചത്‌. പിന്നീട്‌ കുടുംബം രാജപുരം പെരുമ്പള്ളിയിൽ കുടിയേറി. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്ന കാലത്ത് സ്വാതന്ത്ര്യ ദിനത്തിൽ തിരക്കിട്ട പരിപാടികളുണ്ടായിരുന്നതിനാൽ ജന്മദിനം ആഘോഷിച്ചിരുന്നില്ല. കെഎസ്‌യുവിലൂടെയും യൂത്തുകോൺഗ്രസിലൂടെയുമാണ്‌ പൊതുപ്രവർത്തകനായത്‌. കോൺഗ്രസ്‌ എസിലായിരുന്ന കാലത്ത്‌ 1990 ൽ എൽഡിഎഫ്‌ പിന്തുണയോടെ ജില്ലാ കൗൺസിൽ പ്രസിഡന്റായി.  ദീർഘകാലം കെപിസിസി നിർവാഹക സമിതിയംഗമായും പ്രവർത്തിച്ചു.  കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപാലത്തിനടുത്ത മുകളേൽ വീട്ടിലാണിപ്പോൾ.  ഭാര്യ ആനിയമ്മ. മക്കൾ: ജവഹർ, ശരത്, അന്നാലക്ഷ്മി Read on deshabhimani.com

Related News