വായ്‌പ ലൈസൻസ്‌ 
മേളയിൽ 2,366 സംരംഭകർ



കാസർകോട്‌ സംരംഭ വർഷത്തിന്റെ ഭാഗമായി  ജില്ലാ വ്യവസായ കേന്ദ്രം  ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടത്തിയ വായ്‌പ, ലൈസൻസ്‌, സബ്‌സിഡി മേളയിൽ പങ്കെടുത്തത്‌ 2366 സംരംഭകർ. മൂന്നര കോടി രൂപ  വായ്‌പ അനുവദിച്ചു. 94 പേർക്കാണ്‌ വായ്‌പ നൽകിയത്‌. 29 പേർക്ക്‌ 60 ലക്ഷം രൂപ സബ്‌സിഡി നൽകി.  ജില്ലാ വ്യവസായ കേന്ദ്രം നൽകുന്ന മൂന്ന്‌ വർഷത്തെ ലൈസൻസ്‌ 33 പേർക്ക്‌ നൽകി. നാല്‌ പേർക്ക്‌ ഭക്ഷ്യ സുരക്ഷ ലൈസൻസ്‌ നൽകി. 79 പേർക്ക്‌ കേന്ദ്ര സർക്കാരിന്റെ ഉദ്യം സർട്ടിഫിക്കറ്റ്‌ നൽകി. 1179  പേർ വായ്‌പയ്‌ക്കും 710 പേർ സബ്‌സിഡിക്കും  അപേക്ഷ നൽകി. 472 ലൈസൻസ്‌അപേക്ഷ ലഭിച്ചു.   പ്രതീക്ഷയോടെ സംരംഭകർ   ജില്ലയിൽ 37 പഞ്ചായത്തിലും മൂന്ന്‌ നഗരസഭയിലുമാണ്‌ മേള നടന്നത്‌.  മടിക്കൈ പഞ്ചായത്തിൽ 19 നാണ്‌. മേളക്ക്‌ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിൽ വ്യവസായ സംരംഭകർക്ക്‌ സഹായമായി ഇന്റേണുമാരെ നിയമിച്ചിരുന്നു. ഇവർ എല്ലായിടത്തും ബോധവൽക്കരണം നടത്തി. ഇതിൽ 5000 ത്തോളം സംരംഭകർ പങ്കെടുത്തു. തുടർ പ്രവർത്തനമായിട്ടാണ്‌ മേള . വിവിധ സർക്കാർ വകുപ്പുകൾ, ഖാദി ബോർഡ്‌, കുടുംബശ്രീ വിഭാഗങ്ങൾ, ബാങ്കുകൾ എന്നിവരുടെ പ്രതിനിധികളെത്തി. പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിച്ചു. ഇവിടെയാണ്‌ വായ്പ, സബ്‌സിഡി, ലൈസൻസ്‌ അപേക്ഷ സ്വീകരിച്ചത്‌.  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സജീവമായ ഇടപെടലിൽ നടന്ന മേളകൾ വലിയ പ്രതീക്ഷയാണ്‌ സംരംഭകരിലുണ്ടാക്കിയത്‌.  പ്രവർത്തനങ്ങൾ തുടരുമെന്ന്‌ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത്‌കുമാർ പറഞ്ഞു. Read on deshabhimani.com

Related News