ദക്ഷിണ കന്നഡയിൽ സമ്പൂർണ ലോക്‌ഡൗൺ



മംഗളൂരു  ദക്ഷിണ കന്നഡയിൽ ബുധനാഴ്ച രാത്രി എട്ടുമുതൽ 23ന്‌  രാവിലെ അഞ്ചുവരെ സമ്പൂർണ ലോക്‌ഡൗൺ ഏർപ്പെടുത്തി. ആരോഗ്യം, പൊലീസ്, സിറ്റി കോർപ്പറേഷൻ, കോടതി, വൈദ്യുതി‐ കുടിവെള്ള വിതരണവിഭാഗം, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾ  എന്നിവ മാത്രം  പ്രവർത്തിക്കും.  പലചരക്കുകടകളും, -പഴം പച്ചക്കറി, ഇറച്ചി കടകളും രാവിലെ എട്ടുമുതൽ 11 വരെ തുറക്കാം. അവശ്യ സർവീസുകൾ ഒഴികെയുള്ള  വാഹനങ്ങൾ നിരത്തിലിറങ്ങരുത്‌. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്. ആധ്യാത്മിക യോഗങ്ങളും അനുവദിക്കില്ല.  ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്തും. ഇതിൽ എത്തുന്ന യാത്രക്കാരെ പാസുള്ളവരായി പരിഗണിച്ച് ടാക്‌സിയിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് കൈവശം ഉണ്ടെങ്കിൽ പരീക്ഷയ്ക്ക് എത്താം.   Read on deshabhimani.com

Related News