ജ്വാലയായ്‌, പെൺകരുത്ത്‌

ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വയം പ്രതിരോധ പരിശീലനത്തിൽ കേരളാ പോലീസ് കാസർകോട്‌ വനിതാസെൽ സെൽഫ് ഡിഫെൻസ് ടീമംഗങ്ങൾ ക്ലാസെടുക്കുന്നു.


ചീമേനി അതിക്രമങ്ങൾ എപ്പോൾ ആരിൽനിന്ന് ഉണ്ടായാലും സ്വയംപ്രതിരോധം തീർക്കാൻ യുവതികളെ പ്രാപ്തരാക്കുന്ന സൗജന്യ പരിശീലനം ചീമേനിയിലും. ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സ്വയംപ്രതിരോധ പരിശീലനപരിപാടി ‘ജ്വാല 2023' സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം പകർന്നു.കേരളാ പോലീസ് കാസർകോട്‌ വനിതാസെൽ സെൽഫ് ഡിഫെൻസ് ടീമാണ് പരിശീലനക്കളരി നയിച്ചത്. തഴക്കവും പഴക്കവുമുള്ള നല്ലൊരു അധ്യാപികയുടെ ശൈലിയിൽ പ്രസീത കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കൃത്യമായ ഡെമോൺസ്ട്രഷനിലൂടെ ചടുലാമർന്ന സ്വയം പ്രതിരോധ തന്ത്രങ്ങളുടെ കാഴ്ചയൊരുക്കി സൈദയും സജിതയും രമ്യയും പരിശീലനത്തിൽ പങ്കെടുത്തവരെ വിസ്മയിപ്പിച്ചു.  ചീമേനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത ഉദ്ഘാടനം ചെയ്‌തു. ജില്ലാ വനിതാ സെൽ ഡിഫെൻസ് ടീം പരിശീലകരായ സി പി പ്രസീത, ടി വി സജിത, സൈദ വിജേഷ്, ടി വി രമ്യ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എം ശ്രീജ അധ്യക്ഷയായി. പി വി ഗീത, സി എം രുഗ്മിണി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News