മീനം പിറന്നു; പൂരക്കാലവും

പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിന്റെ പന്തലിൽ കളി


 നീലേശ്വരം ഇന്ന് മീനം ഒന്ന്. ഇനി പൂരക്കാലം. പൂരോത്സവത്തെ വരവേൽക്കാൻ വടക്കൻ കേരളത്തിലെ  ക്ഷേത്രങ്ങളും കാവുകളുമൊരുങ്ങി. നരയൻ പൂക്കൾ നാടെങ്ങും എത്തുനിൽക്കുന്നു. മറുത്തുകളി നടക്കുന്ന ക്ഷേത്രങ്ങളിൽ അതിന് നേതൃത്വം നൽകുന്ന പണിക്കർമാരെ കൂട്ടിക്കൊണ്ടുവരൽ ചടങ്ങുകൾ പൂർത്തിയായി. പണിക്കരുടെ നേതൃത്തിലാണ് ക്ഷേത്രത്തിൽ പൂരക്കളി പരിശീലനം. മീനമാസത്തിലെ കാർത്തിക മുതലും പൂരത്തിന്റെ അഞ്ചാരിക്കമുതൽ (പൂരത്തിന് അഞ്ചുദിവസം മുൻപ്) മാത്രം ക്ഷേത്രമതിൽക്കെട്ടിനകത്ത് 'പൂരക്കളി നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. പണിക്കരെ കൂട്ടിക്കൊണ്ടുവന്ന് പുറപ്പന്തലിൽ ഗണപതിത്തറയുണ്ടാക്കി, തുമ്പപ്പൂവിട്ട് വാല്യക്കാരും കുട്ടികളും പൂരക്കളി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.  കാർത്തിക കഴിഞ്ഞ് പൂരക്കളി കഴകം കയറുന്നതുവരെ പുറപ്പന്തലിൽ കളിയും പൂവിടലും തുടരും. കാർത്തികമുതൽ ക്ഷേത്രങ്ങളിൽ പൂവിടും.  പൂരംകുളിയോടെ പുരോത്സവം സമാപിക്കും.   Read on deshabhimani.com

Related News