446.28 കോടി രൂപ



കാസർകോട്‌  ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ എൻഡോസൾഫാൻ മേഖലയിൽ 446.28 കോടി രൂപ ചെലവിട്ടുവെന്ന്‌ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.    സാമൂഹ്യ 
സുരക്ഷാമിഷൻ 
വഴി നൽകിയത്‌ സ്നേഹസാന്ത്വനം പ്രതിമാസപെൻഷൻ പദ്ധതിയിനത്തിൽ 70.21 കോടി രൂപ നൽകി. ദുരിതബാധിതരെ പരിചരിക്കുന്നവർക്കുള്ള പ്രതിമാസധനസഹായ പദ്ധതിയായി സ്പെഷ്യൽ ആശ്വാസകിരണത്തിൽ 5.04 കോടിരൂപയാണ്‌ നൽകിയത്‌.  ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് ഒറ്റത്തവണ വിദ്യാഭ്യാസ ധനസഹായപദ്ധതി പ്രകാരം 2.07 കോടി രൂപയും വിതരണം ചെയ്‌തതായി മന്ത്രി അറിയിച്ചു.   കാസർകോട്‌ 
കലക്ടറേറ്റിൽനിന്നും 
വിതരണം ചെയ്‌തത്‌ സുപ്രീംകോടതി വിധിപ്രകാരം എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അഞ്ചുലക്ഷം രൂപയുടെ ധനസഹായം നൽകിയ ഇനത്തിൽ 268.34 കോടി രൂപയാണ് വിതരണം ചെയ്‌തത്‌.  രോഗ ബാധിതരുടെ വായ്പ എഴുതിതള്ളൽ പദ്ധതിയിൽ 5.62 കോടിരൂപയും വിതരണം ചെയ്‌തു. രോഗബാധിതരുടെ ചികിത്സയ്‌ക്ക്‌ സംസ്ഥാന സർക്കാർ ഫണ്ടിൽനിന്നും  95 കോടി രൂപയും നൽകി.     Read on deshabhimani.com

Related News