നല്ല വിളവെടുക്കാൻ കരിച്ചേരി സ്‌കൂളിലെ കുട്ടികൾ

കരിച്ചേരി ജിയുപി സ്‌കൂളിൽ പച്ചക്കറി കൃഷി പരിപാലിക്കുന്ന കുട്ടികൾ


കരിച്ചേരി പഠനത്തിലെന്ന പോലെ പച്ചക്കറി കൃഷിയിലും വിജയം കൊയ്‌ത്‌ കരിച്ചേരി ജിയുപി സ്‌കൂളിലെ വിദ്യാർഥികൾ. അധ്യാപകരുടേയും കുട്ടികളുടേയും കൂട്ടായ പരിപാലനത്തിൽ വിവിധ തരം പച്ചക്കറികൾ ഈ വിദ്യാലയ വളപ്പിൽ വിളഞ്ഞു. സ്‌കൂൾ വളപ്പിലെ 15 സെന്റ്‌ ഭൂമിലാണ് ചീരയും വെണ്ടയും വഴുതിനയും പയറും പച്ചമുളകും നരമ്പനും തക്കാളിയുമെല്ലാം വളരുന്നത്‌. വെള്ളം നനച്ചും  കള  നീക്കം ചെയ്‌തും വിളകളെ കാത്ത്‌ കുട്ടികൾ സജീവം.   അധ്യാപകനും നാട്ടുകാരനുമായ മധുസൂദനനും സമീപ വാസികളായ കുട്ടികളുമാണ്  പ്രധാന പരിപാലകർ. സ്‌കൂൾ സമയത്തിന് മുമ്പും ശേഷവുമാണ് ഇവർ പച്ചക്കറി തോട്ടത്തിലിറങ്ങുന്നത്‌.  അധ്വാനമേറിയ പ്രവൃത്തികൾക്ക് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭിക്കും.  പള്ളിക്കര പഞ്ചായത്ത്‌ കൃഷിഭവനും എല്ലാ സഹായവുമായി ഒപ്പമുണ്ടെന്ന്‌ പ്രധാനാധ്യാപകൻ പി പി മനോജ് പറഞ്ഞു. അധ്യാപകരായ പി ജനാർദനൻ, മൊഹ്‌സീന ബീവി, മഞ്ജുഷ, രമ്യാ രാഘവൻ, ശ്യാമ, അശ്വിനി, സുജാത, സുമലത, ഓഫീസ് ജീവനക്കാരായ മനോജ്, മീര എന്നിവരും കുട്ടികൾക്ക്‌ പിന്തുണയുമായി സജീവമാണ്‌.  Read on deshabhimani.com

Related News