ഭെൽ ഇഎംഎൽ സത്യഗ്രഹം -നാലാം ദിനത്തിലേക്ക്



കാസർകോട് ഭെൽ  ഇഎംഎൽ കമ്പനിയേയും ജീവനക്കാരെയും  രക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം നാലാം ദിവസത്തിലേക്ക്‌. സമരത്തിന് പിന്തുണ അറിയിച്ചും അഭിവാദ്യങ്ങൾ നേർന്നും വിവിധ സംഘടനാ നേതാക്കൾ സമരപ്പന്തലിലെത്തി.  മൂന്നാംദിന സമരപരിപാടി ബിഎംഎസ് നേതാവ് പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.  അഷ്റഫ് എടനീർ അധ്യക്ഷനായി.  സി എച്ച് കുഞ്ഞമ്പു,  പി വി മോഹൻ,  വി ബാബുരാജ്, ഹക്കീം കുന്നിൽ, കെ എ മുഹമ്മദ് ഹനീഫ, എ ഗോവിന്ദൻ നായർ, എം രാമൻ,  പി  വി സുരേഷ്, വി ദാമോദരൻ, ഷരീഫ് കൊടവഞ്ചി, ടി വി കുഞ്ഞിരാമൻ, കെ വി വേണുഗോപാലൻ, വിനോദ് കുമാർ അരമന, വിനോദ് എരവിൽ,  കെ ദിനേശൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News