മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ കോൺഗ്രസ്‌ നേതാവിന്റെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കാൻ ഹർജി



വെള്ളരിക്കുണ്ട്    കോൺഗ്രസ് നേതാവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥി കോടതിയെ സമീപിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി അഡ്വ.ജോസഫ് മുത്തോലിക്കെതിരെയാണ് എതിർസ്ഥാനാർഥിയായിരുന്ന ഡിഡിഎഫ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജെസ്സി ടോം കോടതിയെ സമീപിച്ചത്‌.ഈസ്റ്റ് എളേരി പഞ്ചായത്തിലെ 16 വാർഡ് അംഗമാണ്‌ ജോസഫ് മുത്തോലി. ചട്ടം ലംഘിച്ച സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൊസ്ദുർഗ് മുനിസിഫ് കോടതിയിലാണ്‌ അഡ്വ.കെ എം ഭട്ട് മുഖേന കേസ് ഫയൽ ചെയ്തത്‌.  മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ ഫെയ്‌സ്ബുക്ക് വഴി  പ്രചരിപ്പിച്ചാണ്‌ വിജയിച്ചതെന്ന്‌ പരാതിയിൽ പറയുന്നു.      മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ ഫെയ്‌സ്ബുക്ക് വഴി  പ്രചരിപ്പിച്ചതിന്‌ തെളിവ് സഹിതം ജോണി സെബാസ്റ്റ്യൻ എന്നയാൾ കലക്ടർക്ക് പരാതി നൽകിയിരുന്നു.ഇതിൽ നിയമ നടപടിയുണ്ടാവുമെന്ന്‌ കലക്ടര്‍ ഡോ. ഡി സജിത് ബാബു  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അറിയിച്ചിരുന്നു. വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമീഷന് നൽകാൻ യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. Read on deshabhimani.com

Related News