കർഷകർ പോസ്‌റ്റ്‌ ഓഫീസ് ഉപരോധിച്ചു

കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധം കർഷകസംഘം ജില്ലാസെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനം ചെയ്യുന്നു


കാസർകോട്‌ കർഷക കൊലപാതകികളെ  നിയമത്തിനു മുന്നിൽ കൊണ്ടുവരിക, ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച്‌ കർഷകസംഘം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസുകൾക്ക്‌ മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു.   കാഞ്ഞങ്ങാട്ട്‌ കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ  ഉദ്ഘാടനം ചെയ്തു.  ഏരിയാ വൈസ് പ്രസിഡന്റ്‌  ദാമോദരൻ നായർ അധ്യക്ഷനായി. സുനു ഗംഗാധരൻ, കെ വി രാഘവൻ,  പ്രിയേഷ് കാഞ്ഞങ്ങാട്‌ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു. നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വി സുധാകരൻ അധ്യക്ഷനായി.എ വി ബാലകൃഷ്ണൻ, പി പി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. കരുവക്കാൽ ദാമോദരൻ സ്വാഗതം പറഞ്ഞു. കുറ്റിക്കോൽ പോസ്റ്റോഫീസ് ഉപരോധം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. കെ അമ്പു അധ്യക്ഷനായി. കെ പി രാമചന്ദ്രൻ,  ടി ബാലൻ, എൻ ടി ലക്ഷ്മി, എം മിനി, എ ദാമോദരൻ എന്നിവർ സംസാരിച്ചു. നർക്കിലക്കാട് പോസ്റ്റ് ഓഫീസ് ഉപരോധം ജില്ലാ ട്രഷറർ പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. ടി കെ സുകുമാരൻ അധ്യക്ഷനായി.സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, സ്കറിയ അബ്രഹാം, കെ കൃഷ്ണൻ, ടി കെ ചന്ദ്രമ്മ , കെ വി മനോജ്കുമാർ എന്നിവർ സംസാരിച്ചു. ടി പി തമ്പാൻ സ്വാഗതം പറഞ്ഞു. രാജപുരം പോസ്റ്റാഫിസിന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി കോരൻ ഉദ്ഘാടനം ചെയ്തു. യു ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി എം വി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണൻ, പി കെ രാമചന്ദ്രൻ, എം സി മാധവൻ, സൗമ്യ വേണുഗോപാലൻ, പി എം കുര്യാക്കോസ്, പി ഇന്ദിര, ആർ സി രജനി ദേവി എന്നിവർ സംസാരിച്ചു. ടി വേണുഗോപാലൻ സ്വാഗതം പറഞ്ഞു.  തൃക്കരിപ്പൂരിൽ എം വി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി വി ചന്ദ്രൻ അധ്യക്ഷനായി. പി എ റഹ്‌മാൻ, എം വി സുകുമാരൻ, പി ശ്രീധരൻ, കെ പ്രഭാകരൻ, പി സനൽ, പി രാമചന്ദ്രൻ, സി നാരായണൻ, പി പി രാധ, കെ സുശീല എന്നിവർ സംസാരിച്ചു. ടി വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെറുവത്തൂരിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. കെ കണ്ണൻ, എ വി ഗംഗാധരൻ, എം പി വി ജാനകി, കയനി കുഞ്ഞിക്കണ്ണൻ, ടി നാരായണൻ, ആർ റെജി എന്നിവർ സാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഉദുമയിൽ സിപിഐ എം ജില്ലാകമ്മിറ്റിയംഗം കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഇ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. എൻ വി ബാലൻ, എ നാരായണൻ നായർ, പി സുധാകരൻ, വി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കുന്നൂച്ചി കുഞ്ഞിരാമൻ  സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത് ജില്ലാ വൈസ് പ്രസിഡന്റ് എ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്  എ വിജയകുമാർ അധ്യക്ഷനായി. സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ, സിഐടിയു ഏരിയാ സെക്രട്ടറി പി ബാലകൃഷ്ണൻ, കെ പി സുജല, പി രവീന്ദ്രൻ, കെ ശങ്കരൻ, മോഹനൻ കാടകം, പി വി മിനി, കെ പി സുകുമാരൻ, കെ ഗംഗാധരൻ, കെ നാരായണൻ, ഉദയകുമാർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ മോഹനൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News