എളേരി ഏരിയാസമ്മേളനത്തിന് 
സംഘാടകസമിതിയായി

സിപിഐ എം എളേരി ഏരിയാസമ്മേളന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്യുന്നു


വെള്ളരിക്കുണ്ട് സിപിഐ എം എളേരി ഏരിയാ സമ്മേളനം ഡിസംബർ 13,14 തീയതികളിൽ എളേരിത്തട്ടിൽ നടക്കും. സംഘാടകസമിതി രൂപീകരിച്ചു. സമ്മേളനത്തിന്‌ അനുബന്ധമായി വിവിധ പരിപാടികൾ നടക്കും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മറ്റിയംഗം പി ആർ ചാക്കോ ഉദ്‌ഘാടനം ചെയ്തു. ജോസ് പതാൽ അധ്യക്ഷനായി. സ്കറിയ അബ്രഹാം, ടി പി തമ്പാൻ, കെ പി നാരായണൻ, കെ കൃഷ്ണൻ, ടി കെ സുകുമാരൻ എന്നിവർ സംസാരിച്ചു.എ അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു.   ഭാരവാഹികൾ: എ അപ്പുക്കുട്ടൻ  (ചെയർമാൻ),  കെ പി നാരായണൻ, ടി കെ സുകുമാരൻ (വൈസ് ചെയർമാൻ), സ്കറിയ അബ്രഹാം  (കൺവീനർ), കയനി ജനാർദനൻ, ടി കെ ചന്ദ്രമ്മ, എ വി രാജേഷ് (ജോയിന്റ് കൺവീനർ). വിവിധ സബ് കമ്മറ്റികളേയും തെരഞ്ഞെടുത്തു.   നീലേശ്വരത്ത് ലോക്കൽ സമ്മേളനം 15 മുതൽ നീലേശ്വരം നീലേശ്വരം ഏരിയയിലെ 15 ലോക്കലുകളിലും ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയായി. 15 മുതൽ നവംമ്പർ ഏഴുവരെ വിവിധ ലോക്കൽ സമ്മേളനങ്ങൾ നടക്കും. ഏരിയാസമ്മേളനം നവമ്പർ 17നും 18നും കരിന്തളത്തെ തോളേനിയിൽ നടക്കും. വെള്ളിയാഴ്‌ച കിനാനൂർ ലോക്കൽ സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.17 ന് പേരോൽ, കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം  വി കെ രാജൻ, എം രാജഗോപാലൻ എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യും. 18 ന് പരപ്പ, കരിന്തളം വെസ്റ്റ് ലോക്കൽ സമ്മേളനം സാബു അബ്രഹാം, വി വി രമേശൻ എന്നിവർ ഉദ്ഘാടനം ചെയ്യും. 19 ന് നീലേശ്വരം, പേരോൽ ഈസ്റ്റ്  ലോക്കൽ സമ്മേളനങ്ങൾ  സിജിമാത്യു, സി എച്ച് കുഞ്ഞമ്പു എംഎൽഎ എന്നിവർ ഉദ്ഘാടനം ചെയ്യും. 20ന് മടിക്കൈ ലോക്കൽ സമ്മേളനം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് നീലേശ്വരം സെന്റർ, നീലേശ്വരം വെസ്റ്റ്  ലോക്കൽ സമ്മേളനം കെ പി സതീഷ്ചന്ദ്രൻ, കെ പി വത്സലൻ എന്നിവർ ഉദ്ഘാടനം ചെയ്യും. 25 ന് ബിരിക്കുളം ലോക്കൽ സമ്മേളനം കെ വി കുഞ്ഞിരാമനും 26 ന് മടിക്കൈ സെന്റർ സമ്മേളനം വി കെ രാജനും ഉദ്ഘാടനം ചെയ്യും. നവമ്പർ അഞ്ചിന് മടിക്കൈ ഈസ്റ്റ്, മടിക്കൈ സൗത്ത്  സമ്മേളനങ്ങൾ  പി ജനാർദ്ദനൻ, കെ വി കുഞ്ഞിരാമൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ഏഴിന്‌ അമ്പലത്തുകര ലോക്കൽ സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം പി കരുണാകരനും ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News