ശ്രദ്ധിക്കണം ഡെങ്കിപ്പനിയും



രാജപുരം മലയോരത്ത് വേനൽമഴ ശക്തിപ്പെട്ടതോടെ ഡെങ്കിപ്പനിയും വ്യാപകമായി. കോടോം ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലാണ്‌ പനി പടരുന്നത്‌. അതിർത്തി പഞ്ചായത്തായ പനത്തടിയിലും കള്ളാറിലുമാണ് പനി ഏറെ.  പുടംങ്കല്ല് താലൂക്ക് ആശുപത്രി പരിധിയിൽ പത്തുരോഗികൾ ഇതിനകമെത്തി. പെട്ടന്നുണ്ടായ വേനൽ മഴ കാരണം റബർ ചിരട്ടകളിൽ വെള്ളം നിറഞ്ഞതോടെയാണ് കൊതുക്‌ പെരുകിയത്‌.   ബളാലിൽ 
ഡെങ്കി 
ഹർത്താൽ ഡങ്കി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബളാൽ പഞ്ചായത്തിൽ  സംയുക്ത യോഗം ചേർന്നു.  50 വീടുകൾക്ക് ഒരു ടീം എന്നനിലയിൽ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തും.  ഞായറാഴ്ച എടത്തോട്, വെള്ളരിക്കുണ്ട്, കനകപ്പള്ളി, ബളാൽ, മാലോം, വള്ളിക്കടവ് ടൗൺ കേന്ദ്രീകരിച്ച്  ശുചീകരണവും നടത്തും. പനത്തടിയിൽ പ്രതിരോധം ഊർജിതം പനത്തടി പഞ്ചായത്തിലെ വാർഡ് 10 ൽ ഉൾപ്പെടുന്ന ബളാന്തോട്, മാവുങ്കാൽ, അരിപ്രോട്, കാപ്പിത്തോട്ടം പ്രദേശങ്ങളിലാണ്‌ ഡെങ്കിപ്പനി റിപ്പോർട്ട്  ചെയ്‌തത്‌. ജില്ലാവെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാണത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ ഡെങ്കിപ്പനി ബാധിത പ്രദേശത്ത് ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും  നടത്തി. പഞ്ചായത്തംഗം ജെയിംസ്, ഡിവിസി യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഡിവിസി യൂണിറ്റിലെ ജീവനക്കാർ  പാണത്തൂർ പി എച്ച് സി ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്ന് എട്ടുടീമുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ചു. തോട്ടങ്ങളിൽ പരിശോധന നടത്തി. കവുങ്ങിൻ തോട്ടങ്ങളിലെ പാളയും റബർ ചിരട്ടയും   നീക്കാൻ നിർദ്ദേശം നൽകി.       Read on deshabhimani.com

Related News