ഇത്‌ ധനലക്ഷ്‌മിയുടെ കൊച്ചുസിനിമ

ധനലക്ഷ്‌മിയുടെ ‘ജീവനം’ ഹ്രസ്വചിത്രം സിനിമാ സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ പ്രകാശനംചെയ്യുന്നു


കാസർകോട് കോവിഡ്‌ മഹാമാരി  നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ പകർത്തി ആറാം ക്ലാസുകാരിയുടെ   കൊച്ചു സിനിമ. ഓരോ തലമുറകളിലുംലോക്ഡൗൺ എങ്ങനെ അനുഭവപ്പെട്ടെന്ന്‌ ‘ജീവനം’ എന്ന ഹ്രസ്വചിത്രം വരച്ചുകാട്ടുന്നു. വലിയപൊയിൽ നാലിലാംകണ്ടം ജിയുപി  സ്കൂളിലെ ആറാം തരം വിദ്യാർഥിനി  ധനലക്ഷ്മിയാണ്‌  ചിത്രം ഒരുക്കിയത്‌.   കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം ഈ കൊച്ചു മിടുക്കിതന്നെ. കുഞ്ഞനുജത്തിയുടെ അകാലമരണം ഉണ്ടാക്കിയ വേദനയിൽ  ധനലക്ഷ്‌മി  എഴുതി ആലപിച്ച വീഡിയോ ആൽബത്തിന്‌ ലഭിച്ച സ്വീകാര്യതയാണ്‌ ഹ്രസ്വചിത്രത്തിന്‌ പ്രചോദനമായത്‌.  വലിയപൊയിലിലെ  ബിനോയുടെയും സജ്നയുടെയും മകളാണ്‌ ധനലക്ഷ്മി.  കെ രവീന്ദ്രൻ നായരാണ് ഹ്രസ്വചിത്രംത്തിന്റെ നിർമാണം. ക്യാമറ  രാഹുൽ ലൂമിയർ, സുനിൽ പാർവതി. എഡിറ്റിങ്‌ വിനീഷ് റെയിൻബോ. റെക്കോർഡിങ്‌ പയ്യന്നൂർ വൈറ്റ് ലാൻഡ്‌ സ്റ്റുഡിയോ. കാസർകോട് പ്രസ്‌ ക്ലബ്ബ് ഹാളിൽ  സിനിമാ സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ഷോർട്ട് ഫിലിം പ്രകാശനം ചെയ്‌തു. സജ്ന ബിനോയി,  ഭാർഗവി, അഴകേശൻ  തുരുത്തി, സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News