കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ അനിശ്ചിതകാല സത്യഗ്രഹം 23–-ാം ദിവസത്തിലേക്ക്‌



കാസർകോട് കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം 22 ദിവസം പിന്നിട്ടു‌. ബുധനാഴ്‌ച കേരള കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ആർ ചാക്കോ ഉദ്ഘാടനം ചെയ്‌തു. ബി പി അഗ്ഗിത്തായ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, കേരള കർഷകസംഘം ജില്ലാസെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു, ജോയി മൈക്കിൾ, എം അസിനാർ, വി ആർ സദാനന്ദൻ, പി ജനാർദനൻ എന്നിവർ സംസാരിച്ചു. ടി പി തമ്പാൻ സ്വാഗതവും എം വി ജോർജ്‌ നന്ദിയും പറഞ്ഞു.  എളേരി ഏരിയയിലെ തെരഞ്ഞെടുക്കപ്പെട്ട സമരവളണ്ടിയർമാരാണ് ബുധനാഴ്‌ച സത്യഗ്രഹമിരുന്നത്. വിവിധ സംഘടനകൾ അഭിവാദ്യം ചെയ്‌തു. വ്യാഴാഴ്‌ച കാസർകോട്‌ ഏരിയയിലെ സമരവളണ്ടിയർമാർ സത്യഗ്രഹമിരിക്കും.  Read on deshabhimani.com

Related News