450 സ്‌കൂളിൽ
അറിവുത്സവം

മലപ്പച്ചേരി ജിയുപിഎസിലെ അശ്വതി അക്ഷരമുറ്റം 
സ്കൂൾതല മത്സരത്തിൽ പങ്കെടുത്തപ്പോൾ


കാസർകോട്‌  കോവിഡ്‌ കാലത്ത്‌ മനസിൽകുറിച്ചിട്ട അറിവിനെ  മിനുക്കാൻ ക്ലാസ്‌ മുറികളിൽ വീണ്ടും ദേശാഭിമാനി അക്ഷരമുറ്റമെത്തി.  രണ്ടുവർഷം മുടങ്ങിയ ക്വിസ്‌ ഫെസ്‌റ്റിവൽ കുട്ടികൾ ആഘോഷമാക്കി.  എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസ്‌മുറികളിൽ ബുധനാഴ്‌ച  ഉച്ചക്ക്‌ ഉയർന്നു കേട്ട ആരവങ്ങൾക്ക്‌ പതിവിൽ നിന്ന്‌ വ്യത്യസ്‌തമായി അറിവിന്റെ മധുരമുണ്ടായിരുന്നു. ചോദ്യങ്ങളുടെ മുന്നിൽ ഉത്തരങ്ങളുമായി  കുട്ടികൾ കൂട്ടമായി എഴുന്നേറ്റു. അതിൽ ആദ്യം ഉത്തരം നൽകിയവർ മാർക്ക്‌ സ്വന്തമാക്കി.  ഓൺലൈനായാണ്‌ സ്‌കൂളുകളിൽ ചോദ്യം എത്തിയത്‌.  രണ്ട്‌ ബാച്ചുകളിലെയും  വിദ്യാർഥികൾ  പങ്കെടുത്തു.   ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകി.  ഒന്നാംസ്ഥാനക്കാർക്ക്‌  23ന്‌ നടക്കുന്ന സബ്‌ജില്ലാതലമത്സരത്തിൽ പങ്കെടുക്കാം. ജില്ലയിലെ 450ഓളം സ്‌കൂളുകളിലെ ആയിരക്കണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്തു. അധ്യാപക സംഘടനയായ കെഎസ്‌ടിഎയുടെ സഹകരണത്തോടെണ്‌ മത്സരം സംഘടിപ്പിച്ചത്‌. Read on deshabhimani.com

Related News