ഭെൽ ഇഎംഎൽ സംരക്ഷണത്തിന്‌ റിലേ സത്യഗ്രഹം തുടങ്ങി



കാസർകോട് ജില്ലയുടെ അഭിമാന സ്ഥാപനമായ ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌  സംയുക്ത സമരസമിതി നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പ് മരചുവട്ടിൽ ആരംഭിച്ച സത്യഗ്രഹം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനംചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി പി പി മുസ്‌തഫ അധ്യക്ഷനായി.  ഭെൽ സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സ്ഥാപനം സംസ്ഥാനത്തിന്‌ കൈമാറാനുള്ള അന്തിമ അനുമതിക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന്‌  ഉണ്ണിത്താൻ പറഞ്ഞു. വിൽക്കാൻ വച്ച ഭെൽ ഓഹരി, സംസ്ഥാനത്തിന്‌ കൈമാറാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തതിനാൽ ഈ പൊതുമേഖലാസ്ഥാപനം പ്രതിസന്ധിയിലാണ്‌.  കൈമാറാൻ തടസ്സമില്ലെങ്കിലും കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകുന്നില്ല. ലോക്ക്‌ ഡൗൺ തുടങ്ങിയതു മുതൽ സ്ഥാപനം അടിച്ചിട്ടിരിക്കുകയാണ്‌.  അഡ്വ. പി രാമചന്ദ്രൻ നായർ, കെ എ മുഹമ്മദ് ഹനീഫ, എഅഹമ്മദ് ഹാജി, കെ എ ശ്രീനിവാസൻ, അഷ്റഫ് എടനീർ, കരിവള്ളൂർ വിജയൻ, കെ ഭാസ്‌കരൻ, ഷരീഫ് കൊടവഞ്ചി, എ ഷാഹുൽ ഹമീദ്, മുത്തലിബ് പാറക്കെട്ട്, മാഹിൻ മുണ്ടക്കൈ, കെ രവീന്ദ്രൻ, കെ ദിനേശൻ, ജമീല അഹമ്മദ്, പി വി കുഞ്ഞമ്പു, മനാഫ് നുള്ളിപ്പാടി, പി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമരസമിതി ജനറൽ കൺവീനർ കെ പി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News