കാടകവും മാന്തോപ്പും

സിപിഐ എം കാറഡുക്ക ഏരിയാ കമ്മിറ്റി കാടകം പതിമൂന്നാംമൈലിൽ സംഘടിപ്പിച്ച കാടകം വനസത്യഗ്രഹ സ്‌മൃതിസംഗമവും ചരിത്ര സെമിനാറും 
ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു.


കാഞ്ഞങ്ങാട്‌ കാഞ്ഞങ്ങാട്‌ മാന്തോപ്പിലും കാടകം പതിമൂന്നാംമൈലിലും സിപിഐ എം ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സ്‌മൃതി സംഗമം നടത്തി.  ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി നടത്തിയ സ്വാതന്ത്ര്യസ്മൃതി സംഗമം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി വി രമേശൻ ഉദ്ഘാ‍‍ടനം ചെയ്തു. ന​ഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി.  പി കെ നിശാന്ത്, എതിർദിശ പത്രാധിപർ പി കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.  സ്വാതന്ത്ര്യസമര സേനാനി കെ വി നാരായണനെയും എ സി കണ്ണൻ നായർ, കെ മാധവൻ, എച്ച് അമ്പാടി, എച്ച് വാമനൻ, കെ വി കണ്ണൻ, കേശവ്ജി, എ വി അമ്പാടി, ബി കർത്തമ്പു മേസ്‌ത്രി, എച്ച് വാസുദേവ്, പി അച്യുതൻ എന്നിവരുടെ കുടുംബാം​ഗങ്ങളെയും പി അപ്പുക്കുട്ടനും വി വി രമേശനും ചേർന്ന് ആദരിച്ചു. കെ വി ജയപാൽ സ്വാഗതം പറഞ്ഞു. കാടകം  വന നിയമത്തിനെതിരെയും വനവിഭവങ്ങൾ കവരാനുള്ള ബ്രിട്ടീഷ് കരിനിയമത്തിനെതിരെയും  കാടകത്ത്‌ നടന്ന വനസത്യഗ്രഹ സ്‌മൃതി സിപിഐ എം ഏരിയാകമ്മിറ്റി പതിമൂന്നാം മൈലിലാണ്‌ നടത്തിയത്‌.     ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. കെ ശങ്കരൻ അധ്യക്ഷനായി. ഡോ. സി ബാലൻ വിഷയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം സിജിമാത്യു, കെ ജയൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News