ഈ ഭാരം ഇവർക്ക്‌ കുടുംബകാര്യം

സി വി അബ്ദുസലീം, ഭാര്യ കെ കൊച്ചുമോൾ, മകൾ ആയിഷ ബീഗം


കാസർകോട്‌ പവർലിഫ്‌റ്റിങ്‌ ഇവർക്ക്‌ കുടുംബ കാര്യമാണ്‌. ഉപ്പയും ഉമ്മയും മാസ്‌റ്റേഴ്‌സ്‌ ചാമ്പ്യന്മാർ. മകൾ സബ്‌ ജൂനിയർ ചാമ്പ്യ.  കോഴിക്കോട്‌ പുതിയകടവിലെ സി വി  അബ്ദുസലീം, ഭാര്യ കെ കൊച്ചുമോൾ, മകൾ ആയിഷ ബീഗം എന്നിവരാണിവർ.  ആയിഷ കാസർകോട്‌ നടക്കുന്ന പവർ ലിഫ്‌റ്ററിങ്‌ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ 69 കിലോ വിഭാഗത്തിൽ മൽസരിക്കുന്നു. 2019 ൽ ഇടുക്കിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2020ൽ  ഉത്തരപ്രദേശിലും 2022 ൽ രാജസ്ഥാനിലും വെങ്കലം നേടി. ഇത്തവണ സ്വർണം കയ്യടക്കാനുള്ള തയ്യാറെടുപ്പിലാണ്‌. വെള്ളിയാണ്‌ മത്സരം.  ആയിഷയും ഉപ്പ അബ്ദു സലീം ഉമ്മ കൊച്ചുമോളും സ്വീഡനിൽ  കഴിഞ്ഞവർഷം ഒക്‌ടോബറിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിച്ച്‌ മത്സരിച്ചു.മാസ്‌റ്റേഴ്‌സ്‌ ദേശീയ ചാമ്പ്യൻഷിപ്പിൽ നിരവധി തവണ സ്വർണം നേടിയ സലീം 2015 ൽ ഹോഗോങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 93 കിലോ വിഭാഗത്തിൽ വെങ്കലം നേടിയിട്ടുണ്ട്‌. കോഴിക്കോട്‌ ജിം നടത്തുകയാണ്‌. ഭാര്യ കൊച്ചുമോൾ 84 കിലോ വിഭാഗം  മാസ്‌റ്റേഴ്‌സിൽ നിരവധ തവണ സ്വർണ മെഡൽ നേടി. പട്ടാളക്കാരനായ പ്രഭാകരനാണ്‌ അച്ഛൻ. ഭർത്താവ്‌ സലീം കോച്ചായിരുന്നു.    Read on deshabhimani.com

Related News