കാഞ്ഞങ്ങാട്ട്‌ ഉജ്വല 
എൽഡിഎഫ്‌ മാർച്ച്‌

ജിഎസ്‌ടി, ഇഡി വിഷയങ്ങളിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട്‌  ജിഎസ്‌ടിയുടെ മറവിൽ  കേന്ദ്രസർക്കാർ നടത്തുന്ന പകൽ കൊള്ളക്കും ഇഡിയെ ഉപയൊഗിച്ച്‌ രാഷ്ട്രീയ എതിരാളികൾക്കെതിരെ നടത്തുന്ന  നെറികേടുകൾക്കും എതിരെ എൽഡിഎഫ്‌ ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  മുൻമന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷനായി.  കരീം ചന്തേര, അസീസ് കടപ്പുറം, പി പി രാജു, ടി വി ബാലകൃഷ്ണൻ, ടി വി വിജയൻ, പി ടി നന്ദകുമാർ, സണ്ണി അരമന എന്നിവർ സംസാരിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News