അമ്മയും കുഞ്ഞും ആശുപത്രി 
ഉടൻ തുടങ്ങണം

ഗവ. സ്റ്റുഡന്റ്‌ നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) ജില്ലാസമ്മേളനം കാഞ്ഞങ്ങാട് ഗവ. നഴ്സിങ് 
സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്യുന്നു


 കാസർകോട്‌ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന്  ഗവ. സ്റ്റുഡന്റ്‌ നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ)  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഗവ. നഴ്സിങ് സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ഇ രസ്‌ന അധ്യക്ഷയായി. വിഷ്ണു വിജയൻ സംഘടനാ റിപ്പോർട്ടും ചിത്രവീണ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ പി ദിവ്യ, കെ ജലജ, സി പി രശ്മി, കെ മേഘ്ന എന്നിവർ സംസാരിച്ചു. ചിത്രവീണ സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ സൗപർണിക (പ്രസിഡന്റ്‌), ശ്രീജിത്ത് (വൈസ്‌ പസിഡന്റ്‌), ദൃശ്യ ബാലകൃഷ്ണൻ (സെക്രട്ടറി), വിഷ്ണു (ജോയന്റ്‌ സെക്രട്ടറി). പ്രീജ (ട്രഷറർ).   Read on deshabhimani.com

Related News