കെഎസ്‌ആർടിസി ജീവനക്കാരുടെ ധർണ തുടങ്ങി

കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ കാസർകോട്‌ ജില്ലാ ഓഫീസിന്‌ മുന്നിൽ ആരംഭിച്ച 
രണ്ടുദിവസത്തെ ധർണ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മോഹൻകുമാർ പാടി ഉദ്‌ഘാടനംചെയ്യുന്നു


 കാസർകോട്‌ കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കാസർകോട്‌ ജില്ലാ ഓഫീസിന്‌ മുന്നിൽ ജീവനക്കാരുടെ രണ്ടുദിവത്തെ ധർണ ആരംഭിച്ചു.  എല്ലാ മാസവും അഞ്ചിന്‌ മുമ്പ്‌ ശമ്പളം നൽകുക, സംഘടന സമർപ്പിച്ച റിപ്പോർട്ട്‌ പരിഗണിച്ച്‌ സർവീസ്‌ ഓപ്പറേഷൻ കാര്യക്ഷമമാക്കുക, താൽകാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, കെഎസ്‌ആർടിസി മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ തുഗ്ലക്‌ നിലപാടുകൾ തിരുത്തുക, ഡീസൽ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ.  ജൂൺ ആറുമുതൽ കെഎസ്‌ആർടിസിയുടെ ചീഫ് ഓഫീസിന് മുന്നിൽ നടത്തുന്ന സമരത്തിന്റെയും ഭാഗമായി നടത്തുന്ന ധർണ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മോഹൻകുമാർ പാടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ സി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സംസ്ഥാന ഓഡിറ്റ്‌ കമ്മിറ്റി കൺവീനർ എം ലക്ഷ്‌മണൻ, സംസ്ഥാന വനിതാ സബ്‌കമ്മിറ്റി കൺവീനർ രശ്‌മി നാരായണൻ, സിഐടിയു ജില്ലാസെക്രട്ടറി കാറ്റാടി കുമാരൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജില്ലാസെക്രട്ടറി ശരത് എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി എം സന്തോഷ്‌ സ്വാഗതം പറഞ്ഞു. വ്യാഴം രാവിലെ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ സമാപന യോഗം സിഐടിയു ജില്ലാ പ്രസിഡന്റ്‌ സാബു അബ്രഹാം ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com

Related News