എസ്എഫ്ഐ പഠന ക്യാമ്പ് സമാപനം ഇന്ന്

എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പിൽ ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ വിഷയത്തിൽ എം ഒ വർഗീസ് ക്ലാസെടുക്കുന്നു


വെള്ളരിക്കുണ്ട്      എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളേജിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് ഞായറാഴ്ച പകൽ മൂന്നിന് സമാപിക്കും. ശനിയാഴ്ച ആരോഗ്യ പരിപാലനം, ആഹാരം, വ്യക്തി ശുചീത്വം എന്ന വിഷയത്തിൽ എൻ രാജു ,വായനയും പുതിയ കാലവും -സി എം വിനയചന്ദ്രൻ, ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ചരിത്രവും വെല്ലുവിളികളും    ഡോ. എം ടി നാരായണൻ , മാധ്യമങ്ങളുടെ രാഷ്ട്രീയം എം ഒ വർഗീസ്  , ദേശീയത മത നിരപേക്ഷത നവോഥാനം  ജി ആംബുജാക്ഷൻ,കലയും ക്യാമ്പസും  സുഭാഷ് അറുകര എന്നിവർ ക്ലാസെടുത്തു.  സെക്ഷനുകളിൽ കെ പ്രണവ്, വി നന്ദലാൽ, കൃഷ്ണപ്രസാദ് , കെ അനഘ എന്നിവർ അധ്യക്ഷരായി.  വിദ്യാഭ്യാസ കമ്മിഷന്റെ റിപ്പോർട്ടിന്റെ കരട് രേഖയും അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അംഗം ഡോ. സി ബാലൻ സംസാരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്റ്‌ കെ അഭിരാം എന്നിവർ സംസാരിച്ചു.  ഞായർ അരാഷ്ട്രീയതയുടെ രാഷ്ട്രീയം ജെയ്ക് സി തോമസ്, കുടുംബ ജനാധിപത്യം സാമൂഹ്യ നീതി–- വിദ്യാർഥിയുടെ കടമ ഡോ.പി കെ സീനത്ത്, സംഘടനയും സംഘാടനവും വി പി ശരത്പ്രസാദ് എന്നിവർ ക്ലാസെടുക്കും.പകൽ മൂന്നിന് ക്യാമ്പ് അവലോകനത്തോടെ സമാപനം.   Read on deshabhimani.com

Related News