ആരോഗ്യ സർവകലാശാല കലോത്സവം പെരിയയിൽ



കാസർകോട്‌ കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ നോർത്ത്സോൺ കലോത്സവം സെപ്‌തംബർ ഒന്നുമുതൽ മൂന്നുവരെ പെരിയ സി- മെറ്റ് നഴ്‌സിങ് കോളേജിൽ നടക്കും.  സംഘാടകസമിതി രൂപീകരണ യോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. സി മെറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത പി ടി അധ്യക്ഷയായി.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ  മണികണ്ഠൻ ,  സീനിയർ സൂപ്രണ്ട് നന്ദകുമാർ,  ബേക്കൽ എസ്‌ഐ അശോകൻ, എ വി ശിവപ്രസാദ്, ലതാ രാഘവൻ, ടി വി കരിയൻ, കെ പി പവിത്രൻ, ബാലകൃഷ്ണൻ എന്നിവർ  സംസാരിച്ചു. അഭിൻരാജ് സ്വാഗതവും   ആര്യാപ്രേം നന്ദിയും പറഞ്ഞു.    ഭാരവാഹികൾ: സി എച്ച് കുഞ്ഞമ്പു എംഎൽഎ (ചെയർമാൻ), വി വി രമേശൻ (വൈസ് ചെയർമാൻ), ആർഷ അന്ന പത്രോസ് (സെക്രട്ടറി), എം എസ്‌ മുഹമ്മദ് സുഹൈൽ (ജനറൽ സെക്രട്ടറി), ബിപിൻരാജ് പായം ( ഓർഗനൈസേഷൻ കൺവീനർ).   Read on deshabhimani.com

Related News