ഹാവൂ... 
മഴയെത്തി



കാസർകോട്‌ മധ്യകേരളത്തിൽ തകർത്തോടിയ കാലവർഷം വെള്ളി ഉച്ചയോടെ ജില്ലയിലും സജീവമായി. വേനൽമഴ പൂർണമായി മാറി നിന്നതിനാൽ തൊണ്ട വരണ്ട ജില്ലയുടെ നാവിലേക്കാണ്‌ കുളിർപ്പിച്ച്‌ മഴയെത്തിയത്‌. വരും മണിക്കൂറിൽ വടക്കൻ കേരളത്തിലും തീരമേഖലയിലും മഴ കനക്കുമെന്ന മുന്നറിയിപ്പ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ വെള്ളി ഉച്ചയോടെ നൽകി.  വടക്കുകിഴക്കൻ ബംഗാൾ ഉടൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി വെള്ളി രണ്ടരയോടെ കാലവസ്ഥാ വകുപ്പ്‌ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ്‌ 29നാണ്‌ ജില്ലയിൽ കാലവർഷമെത്തിയത്‌. 2021ൽ ജൂൺ മൂന്നിനും.ഇതിന്‌ മുമ്പ്‌ 2003ലാണ്‌ ഏറ്റവും വൈകി കാലവർഷമെത്തിയത്‌; ജൂൺ 13ന്‌.  Read on deshabhimani.com

Related News