തലപ്പാടിയിൽ മീൻലോറി
പരിശോധിച്ചു

ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ലോറികളിലെത്തിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ തലപ്പാടിയിൽ 
പരിശോധിക്കുന്നു


കാസർകോട്‌ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ മീനുമായി വരുന്ന ലോറികൾ   തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചു. 34 സാമ്പിൾ ശേഖരിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായിരുന്നു പരിശോധന. കർണാടക-, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മീൻ കയറ്റിവരുന്ന വാഹനങ്ങളാണ്‌ പരിശോധിച്ചത്‌. മൊബൈൽ പരിശോധന വാഹനം സ്ഥലത്തെത്തിച്ച്  മീനിൽ ഫോർമാലിൻ, അമോണിയം എന്നിവയുടെ സാന്നിധ്യം ഉണ്ടോയെന്ന്‌ പരിശോധിച്ചു. എല്ലാ ലോറികളിൽനിന്നും മീൻ  സാമ്പിൾ ശേഖരിച്ചു.  ഉപ്പളയിൽ വിവിധ കടകളിൽ ശർക്കരയുടെ ഗുണനിലവാരവും പരിശോധിച്ചു. ഭക്ഷ്യ സുരക്ഷ അസിസ്‌റ്റന്റ്‌ കമീഷണർ പി കെ ജോൺ വിജയകുമാർ, ഓഫീസർമാരായ കെ പി മുസ്‌തഫ, കെ സുജയൻ, നോഡൽ ഓഫീസർ ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.   Read on deshabhimani.com

Related News