കേരള തീരം പൂര്‍ണമായും ശുചീകരിക്കും: മന്ത്രി



വലിയപറമ്പ്‌ 600 കിലോമീറ്റർ  ദൈർഘ്യമുള്ള കേരള തീരം പൂർണമായും ശുചീകരിക്കലും കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കലുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന്‌  ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇതിനാണ് ശുചിത്വസാഗരം സുന്ദരതീരം പദ്ധതി നടപ്പാക്കുന്നത്‌.    ലോക സമുദ്രദിനത്തിൽ കേരള സർവകലാശാലയും ഫിഷറീസ് വകുപ്പും നടപ്പാക്കുന്ന  സമഗ്ര തീരശുചീകരണ പദ്ധതി, സമുദ്രമാലിന്യ സർവേ എന്നിവ    മാവിലാകടപ്പുറം പന്ത്രണ്ടിൽ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.  തീരമേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനായി  കേരള  സർവകലാശാല നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. വലിയപറമ്പ്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമള , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ അനിൽകുമാർ , ഖാദർ പാണ്ട്യാല,  കെ മനോഹരൻ , ഇ കെ മല്ലിക , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ, വി മധു, എം അബ്ദുൽസലാം, പഞ്ചായത്ത് സെക്രട്ടറി  എം പി വിനോദ് കുമാർ, പ്രൊഫ. എ ബിജുകുമാർ,  ഡോ. സിബിൻ ആന്റണി, സി നാരായണൻ,  കെ അശോകൻ, ഉസ്മാൻ പാണ്ട്യാല,  മധുസൂദനൻ കാരണത്ത്,  ഒ കെ ബാലകൃഷ്ണൻ, പത്മനാഭൻ, കെ കുമാരൻ, വി വി ഉത്തമൻ എന്നിവർ സംസാരിച്ചു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News