52 കുടുംബങ്ങളെ 
പുനരധിവസിപ്പിക്കും: മന്ത്രി



ഉദുമ പള്ളിക്കര മിഷൻ കോളനിയിലെ 52 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാഗർ പരിക്രമയാത്രയുടെ ഭാഗമായി പള്ളിക്കര മിഷൻ കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  കോളനിക്ക് സമീപം വാസയോഗ്യമായ 50 സെന്റ് സ്ഥലം ഏറ്റെടുത്ത് ഫ്ളാറ്റ് സമുച്ചയം നിർമിച്ചുനൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. സ്ഥലം ലഭ്യമായാൽ ഉടൻ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും ആവശ്യമായ സഹായം ഉറപ്പുവരുത്തുമെന്നും ദേശീയ മത്സ്യ വികസന ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഡോ. സി. സുവർണ പറഞ്ഞു.  രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ,  കലക്ടർ കെ ഇമ്പശേഖർ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, കെ അബ്ദുള്ള തുടങ്ങിയരും മന്ത്രിക്കൊപ്പമുണ്ടായി.  Read on deshabhimani.com

Related News