ശുചിത്വ സാഗരം, സുന്ദരതീരം

കാസർകോട് ഗവ. കോളേജിലെ സുവോളജി വിഭാഗം വിദ്യാർഥികൾ, ഹരിതകർമ സേന, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവർ വലിയപറമ്പ്‌ മാവിലാക്കടപ്പുറം കടലോരം ശുചീകരിക്കുന്നു


വലിയപറമ്പ്‌ കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും  കേരള ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  നടത്തുന്ന സമഗ്ര തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സർവേയും,  സമുദ്രങ്ങളെ സംരക്ഷിക്കുന്നതിലും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും  കാര്യമായ മാറ്റം വരുത്തലാണ് ലക്ഷ്യമിടുന്നത്. കേരള സർവകലാശാല , യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ യുഎസ്എയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ അനുസരിച്ചാവും സർവ. വിവിധ കോളേജുകളുടെയും പൗരശാസ്ത്രജ്ഞരുടെയും സഹകരണത്തോടെയാണ്  ഒമ്പത് തീരദേശ ജില്ലകളിൽ പരിപാടി നടത്തുന്നത്. വിദഗ്ധരായ ശാസ്ത്രജ്ഞർക്കൊപ്പം തീരപ്രദേശത്ത് കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പരിശീലന പരിപാടികളും നടപ്പാക്കി. സമുദ്ര അവശിഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ സൃഷ്ടിക്കുന്നതിലൂടെ, നയ മാറ്റങ്ങൾക്ക് വേണ്ടി വാദിക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും കൂടുതൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാനുംപദ്ധതിയിലൂടെ കഴിയും.   Read on deshabhimani.com

Related News