ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ സർവീസ് 
പെൻഷൻകാരുടെ മാർച്ചും ധർണയും

കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ കാസർകോട്‌ മല്ലികാർജുന ക്ഷേത്രപരിസരത്ത്‌ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ ഇ പ്രഭാകര പൊതുവാൾ 
ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട്‌ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി.  പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ലഭ്യമാക്കുക, നാല്‌ ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, 20 വർഷം സർവീസ്‌ പൂർത്തിയാക്കിയവർക്കും 70 വയസ്‌ കഴിഞ്ഞവർക്കും അധികപെൻഷൻ നൽകുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക, സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും. കാസർകോട്‌ മല്ലികാർജുന ക്ഷേത്ര പരിസരത്ത്‌ ജില്ലാ പ്രസിഡന്റ്‌ ഇ പ്രഭാകര പൊതുവാൾ ഉദ്‌ഘാടനംചെയ്‌തു. നാരായണൻ പേര്യ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പു നായർ സംസാരിച്ചു. എം സി ശേഖരൻ നമ്പ്യാർ സ്വാഗതവും ഉമേഷ്‌ ഷെട്ടി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് ധർണയും നടത്തി. മിനി സിവിൽ സ്റ്റേഷന്‌ സമീപം ധർണ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡന്റ്‌  പി കൃഷ്ണൻ അധ്യക്ഷനായി. പി കെ മാധവൻ നായർ ഉപി കരുണാകരൻ നായർ, ബാലൻ ഒളിയക്കാൽ, വി വി നളിനി , കെ ചന്ദ്രശേഖരൻ, വി കുഞ്ഞികൃഷ്ണൻ, കെ പി കമ്മാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കിയിൽ സ്വാഗതവും   ടിവി കമലാക്ഷി നന്ദിയും പറഞ്ഞു Read on deshabhimani.com

Related News