കൊവ്വലിൽ അടിപ്പാത വേണം: കുട്ടികൾ കത്തയച്ചു

ദേശീയപാതയിൽ കൊവ്വലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട്‌ കൊവ്വൽ എയുപി സ്‌കൂൾ വിദ്യാർഥികൾ കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നു


ചെറുവത്തൂർ ദേശീയപാതയിൽ കൊവ്വലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട്‌  കൊവ്വൽ എയുപി സ്കൂൾ വിദ്യാർഥികൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി, കേരള മുഖ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്ക് പോസ്‌റ്റ്‌ കാർഡ് അയച്ചു.  സ്‌കൂൾ അസംബ്ലിയിൽ കുട്ടികൾ കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. പ്രമോദ് അടുത്തില അധ്യക്ഷനായി.  പി കെ സുനിത, എം വി സുരേഷ്, സി ബിന്ദു, സി ഗിരിജകുമാരി, എം പ്രഭ, എം വി ജാനകി, മുകേഷ് ബാലകൃഷ്ണൻ, എൻ സുകുമാരൻ, എൻ വി നാരായണൻ, കെ വി ശശി, വി പ്രകാശൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News