ഹെഡ്പോസ്റ്റോഫീസിലേക്ക് 
10ന്‌ എൽഡിഎഫ് മാർച്ച്



കാസർകോട്‌  കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും ഇഡിയെ ഉപയോഗിച്ച്‌ രാഷ്‌ട്രീയ എതിരാളികളെ തകർക്കാൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി  10ന്‌ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും. രാവിലെ പത്തിന്‌ നോർത്ത് കോട്ടച്ചേരിയിൽ നിന്ന് മാർച്ച്‌  പുറപ്പെടും. ജിഎസ്ടി അടിച്ചൽപ്പിച്ച്  ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ നൂറിലധികം അവശ്യവസ്തുക്കൾക്ക് വില വർധിപ്പിച്ച്‌  ബിജെപി സർക്കാർ പകൽ കൊള്ള നടത്തുകയാണ്‌. ഇഡിയെ രാഷ്ടീയ എതിരാളികൾക്കെതിരായ ആയുധമാക്കി അധപതിപ്പിച്ചു. കേരളത്തിൽ വൻ വികസന മുന്നേറ്റം തീർത്ത കിഫ്ബിയെ ഇഡിയെ ഉപയോഗിച്ച്‌ തകർക്കാൻ ശ്രമിക്കുന്നു. പരിപാടി വിജയിപ്പിക്കാൻ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News