കുനുത്തൂർ തോടിന്‌ സമീപത്തെ 
പറമ്പിൽ വൻ തീപിടിത്തം

കുനുത്തൂർ തോടിന്‌ സമീപത്തെ പറമ്പുകളിൽ തീ പടർന്നു പടിച്ചപ്പോൾ


ഉദിനൂർ തോട്ടുകര ചന്തേര റെയിൽവെ സ്‌റ്റേഷൻ റോഡിന്‌ സമീപത്തെ കുനുത്തൂർ തോടിന്‌ സമീപത്തെ വലയിലും സമീപത്തെ പറമ്പുകളിലും വൻ തീപിടുത്തം. ബുധനാഴ്‌ച പകൽ പതിനൊന്നോടെയാണ്‌ പ്രദേശത്ത്‌ തീ പടർന്നുപിടിച്ചത്‌. ചെറുവൃക്ഷങ്ങളും പൊന്തക്കാടുകളും പുല്ലുകളും നിറഞ്ഞ പ്രദേശമാണിത്‌.  ഏക്കർ കണക്കിന്‌ പറമ്പുകളിലേക്കും തീപടർന്നു. അഗ്‌നിശമനസേനയും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ്‌ തീയണച്ചത്‌. രണ്ട്‌ ദിവസം മുമ്പ്‌ ഇതിനു തൊട്ടടുത്ത പ്രദേശങ്ങളിലും തീ പടർന്നിരുന്നു.  Read on deshabhimani.com

Related News