അപ്ന സ്‌കൂൾ അച്ചാ ഹൈ

ബിരിക്കുളം സ്കൂളിൽ പഠിക്കുന്ന യുപി സ്വദേശികളായ സമി, ഷാഹിബ്, മൊഹമ്മദ് ചന്ദ് എന്നിവർ സ്കൂളിലെ പാർക്കിൽ


ബിരിക്കുളം അവർ മലയാളം പഠിക്കുകയാണ്; യുപിയിൽ നിന്നും നവാഗതരായി  ബിരിക്കുളം എയുപി സ്കൂളിൽ പഠിക്കാനെത്തിയ സഹോദരങ്ങൾ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരരാണിപ്പോൾ. യുപി മൊറാദാബാദ് ജില്ലയിലെ സമീം ഹുസൈന്റെയും സവാനയുടെയും മൂന്നു മക്കളായ സമി (രണ്ടാം ക്ലാസ് ), ഷാഹിബ് (നാലാം ക്ലാസ് ) മൊഹമ്മദ് ചന്ദ് (ആറാം ക്ലാസ് ) എന്നിവരാണ് മലയോരത്തിന്റെ മനം കവരുന്നത്. ഇവർ അടുത്ത കാലത്താണ് കേരളത്തിലെത്തിയത്. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് ബാർബർ ഷോപ്പ്‌ നടത്തുകയാണ് സമീം ഹുസൈൻ.  ‘‘സ്കൂളിൽ കുട്ടികൾക്ക്   മികച്ച പരിചരണമാണ് കിട്ടുന്നത്‌. സൗജന്യ യൂണീഫോം,  പാഠപുസ്തകം,  ഉച്ചഭക്ഷണം എല്ലാം ഏറെ സന്തോഷം പകരുന്നു.  ഹിന്ദി സംസാരിക്കുന്ന മക്കൾ മലയാളം എൂഴുകതുന്നതും പഠിക്കുന്നതും കാണാൻ കാത്തിരിക്കുകയാണ്‌ ഞങ്ങൾ’’–- സമീം പറഞ്ഞു.  അധ്യാപകരും സഹപാഠികളായ കുട്ടികളും ഇവരെ മലയാളം പഠിപ്പിക്കാൻ ഏറെ ഉത്സാഹത്തോടെ ശ്രമിക്കുന്നതായി പ്രധാനാധ്യാപിക സൂര്യകല പറഞ്ഞു. Read on deshabhimani.com

Related News