"സുകന്യ സമൃദ്ധി' ക്യാമ്പയിൻ തുടങ്ങി



കാസർകോട്‌ തപാൽ ഓഫീസുകളിൽ  പെൺകുട്ടികൾക്കുള്ള പ്രത്യേക സമ്പാദ്യ പദ്ധതിയായ  സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ  പ്രത്യേക ക്യാമ്പയിൻ തുടങ്ങി. രണ്ടുദിവസംകൊണ്ട് രാജ്യത്ത്‌  ഏഴര ലക്ഷം അക്കൗണ്ട് തുറക്കും.   പത്തുവയസിൽ  താഴെയുള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്കോ രക്ഷിതാവിനോ  ചേരാം. 250 രൂപയാണ് അക്കൗണ്ട് തുടങ്ങാനുള്ള കുറഞ്ഞ സംഖ്യ. തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളായി   പണം നിക്ഷേപിക്കാം. ഒരു സാമ്പത്തികവർഷം പരമാവധി ഒന്നര ലക്ഷം രൂപവരെ നിക്ഷേപിക്കാം. ഇവയ്ക്ക്‌ ആദായനികുതി ഇളവുമുണ്ട്‌. അക്കൗണ്ട് കാലാവധി 21 വർഷമാണ്. കാലാവധിയെത്തും മുമ്പേ നിബന്ധനകൾക്ക് തുകയുടെ പകുതി പിൻവലിക്കാം. പോസ്റ്റ് ഓഫീസിലെ തന്നെ ഐ.പി.പി.ബി. അക്കൗണ്ട് വഴി ഓൺലൈൻ ആയി അടക്കാനുള്ള സൗകര്യവും ലഭ്യമാണ്.  വിവരങ്ങൾക്ക് അടുത്തുള്ള തൃപാൽ ഓഫീസുമായി ബന്ധപ്പെടണം. Read on deshabhimani.com

Related News