കേരളം വിജ്ഞാന ഹബ്ബായി മാറുന്നു: മന്ത്രി

ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുനർനാമകരണം മന്ത്രി എം വി ഗോവിന്ദൻ 
ഉദ്‌ഘാടനം ചെയ്യുന്നു


തൃക്കരിപ്പൂർ കേരളം വിജ്ഞാന ഹബ്ബായി മാറുകയാണെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.  എൽപി മുതൽ ഹയർ സെക്കൻഡറി വരെ ലോകോത്തര നിലവാരത്തിലെത്തി.  പിന്നാലെ ഉന്നതവിദ്യാഭ്യാസ മേഖലയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറും. അതോടെ  വലിയമാറ്റമാണ്‌ സംസ്ഥാനത്തുണ്ടാവുക. ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുനർനാമകരണം ഉദ്‌ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.   ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടം, കെഎസ്ടിഎ, പിടിഎ കമ്മിറ്റികൾ നിർമിച്ച കവാടങ്ങൾ എന്നിവയും  ഉദ്ഘാടനം ചെയ്തു.  മികവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. കെഎസ്ടിഎ നിർമിച്ച ഗേറ്റിന്റെ താക്കോൽ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി കൈമാറി. പി ലീന, വിദ്യാഭ്യാസ ഉപഡയറക്ടർ കെ വി പുഷ്‌പ, പഞ്ചായത്ത് പ്രസിഡന്റ്‌ സത്താർ വടക്കുമ്പാട്, എം മനു, ടി എസ് നജീബ്, എം സുനീറ, കെ എൻ വി ഭാർഗവി, എൻ സുധീഷ്, എം സൗദ, കെ ഡി മാത്യു, എം പി കരുണാകരൻ, വി ജയരാജൻ, പി എൻ സുനിൽ, കെ വി ബിന്ദു എന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡന്റ്‌ കെ രഘുനാഥ് സ്വാഗതവും ടി എം വി മുരളീധരൻ നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി   Read on deshabhimani.com

Related News