കോടിയേരിക്ക്‌ സ്‌മരണാഞ്ജലി

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ അനുശോചിച്ച്‌ കാസർകോട്‌ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി 
യോഗത്തിൽ സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അനുസ്‌മരണ പ്രഭാഷണം നടത്തുന്നു


കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ അനുശോചിച്ച്‌ കാസർകോട്‌ ഏരിയാകമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. കാസർകോട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിൽ സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അനുസ്‌മരണ പ്രഭാഷണം നടത്തി. പി വി കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എം സുമതി, അസീസ്‌ കടപ്പുറം, പി എ അഷറഫ്‌ അലി, കെ കുഞ്ഞിരാമൻ, സുകുമാരൻ കുതിരപ്പാടി,  അബ്ദുള്ളക്കുഞ്ഞി ചെർക്കള, സജി സെബാസ്‌റ്റ്യൻ, എം ഹസൈനാർ, എ ജി നായർ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News