വാക്‌സിൻ 
എല്ലാ ആശുപത്രിയിലും



കാസർകോട്‌ ജില്ലയിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ വർധിപ്പിക്കാൻ തിങ്കളാഴ്‌ച മുതൽ എല്ലാ സർക്കാർ ആശുപത്രികളിലും കുത്തിവെയ്‌പ്പ്‌ ആരംഭിക്കും.  കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, കാസർകോട്‌ ജനറൽ ആശുപത്രി, താലൂക്കാശുപത്രി, സിഎച്ച്‌സി, പിഎച്ച്‌സി എന്നിവിടങ്ങളിൽ കുത്തിവെയ്‌പ്പുണ്ടാകും. ജില്ലയിൽ ഇതുവരെ 98.6 ശതമാനം പേർ ഒന്നാം ഡോസെടുത്തു. 65 ശതമാനം പേരാണ്‌ രണ്ടാം ഡോസെടുത്തത്‌. രണ്ടാം ഡോസ്‌ വർധിപ്പിക്കാനാണ്‌ തീരുമാനം. വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ കുത്തിവെയ്‌പ്പ്‌ ഊർജിതമാക്കുകയാണ്‌. കുത്തിവെയ്‌പ്പിന്‌ മടിച്ച്‌ നിന്നവരും മുന്നോട്ട്‌ വരുന്നുണ്ട്‌.    സ്രവം ശേഖരണം 
16 കേന്ദ്രത്തിൽ  കോവിഡ്‌ പരിശോധനക്കായി സ്രവം ശേഖരിക്കാൻ ജില്ലയിൽ 16 സർക്കാർ കേന്ദ്രം പ്രവർത്തിക്കുന്നു. കർണാടകയിൽ പോകുന്നവർക്കായി മംഗൽപാടി താലൂക്കാശുപത്രിയിൽ പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നു. പരിശോധന ഫലം വൈകുന്നുവന്ന്‌ പരാതിയുണ്ട്‌. രണ്ട്‌ ദിവസത്തിനകം പരിഹാരമാകും. പെരിയയിൽ കേന്ദ്ര സർവകലാശാലയുടെ ലാബാണ്‌ സർക്കാർ പരിശോധന കേന്ദ്രം. ഇവിടെ കൂടുതൽ ജീവനക്കാരെ നിയോഗിക്കും.  ഒമിക്രോൺ  സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്നാരും  ഇതുവരെ ജില്ലയിൽ എത്തിയിട്ടില്ല. ഇവിടെ നിന്നെത്തുന്നവരെ വിമാനത്താവളത്തിൽ വെച്ച്‌ സ്രവം ശേഖരിച്ച്‌ ഒരാഴ്‌ച സമ്പർക്ക വിലക്കിലാക്കും. Read on deshabhimani.com

Related News