അദാലത്തിൽ 
തീർപ്പാക്കി



കാസർകോട്‌ കെട്ടിക്കിടക്കുന്ന ഫയൽ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കലക്ടറേറ്റിൽ  ജില്ലാതല ഫയൽ അദാലത്ത് നടത്തി. പരിഗണിച്ച 1241 ഫയലിൽ  1005 എണ്ണം തീർപ്പാക്കി. സെപ്തംബർ 30 വരെ തുടരും. ബാക്കിയുള്ളവ അടുത്ത അദാലത്തിൽ പരിഗണിക്കും. വില്ലേജ്, താലൂക്ക്, ആർഡിഒ, സബ് ഓഫീസ് തലങ്ങളിൽ അദാലത്തുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ജൂലൈ ഒന്ന് മുതൽ 15 വരെ വില്ലേജ് ഓഫീസിലും ജൂലൈ 19 മുതൽ 21 വരെ  താലൂക്ക് തലത്തിലും 25നും 26 നും  ആർഡിഒ തലത്തിലും 27ന് സബ് ഓഫീസുകളിലും ആദ്യഘട്ട അദാലത്ത്‌ പൂർത്തിയായി. ഇതിനുശേഷമാണ് ജില്ലാതല അദാലത്ത് ആരംഭിച്ചത്. അദാലത്ത് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 15,925 ഫയൽ മൊത്തം  തീർപ്പാക്കി. 51,554 എണ്ണം ഇനി തീർപ്പാക്കാനുണ്ട്‌. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അദാലത്ത് ഉദ്ഘാടനം ചെയ്തു.  എഡിഎം എ കെ രമേന്ദ്രൻ, ഹുസൂർ ശിരസ്തദാർ കെ ജയ്ദീപ് എന്നിവർ സംസാരിച്ചു.  ഉദ്ഘാടനച്ചടങ്ങിൽ എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് ഉൾപ്പെടെ 10 പേർക്ക് കലക്ടർ പട്ടയം വിതരണം ചെയ്തു. തീർപ്പാക്കിയ ഫയലുകൾ ഇങ്ങനെ       ആകെ ഫയൽ    തീർപ്പാക്കിയവ കലക്ടറേറ്റ്‌                               18717             7852  കാസർകോട് ആർഡിഒ             1159              403 കാഞ്ഞങ്ങാട് ആർഡിഒ                   3303              28  ഹൊസ്ദുർഗ് താലൂക്ക്                     5230              603  വെള്ളരിക്കുണ്ട് താലൂക്ക്                    7529              1807  കാസർകോട് താലൂക്ക്‌                    5745               1265  മഞ്ചേശ്വരം താലൂക്ക്‌                      2228               1121  വില്ലേജ് ഓഫീസുകൾ                     3845               1387  സബ് ഓഫീസ്‌                          14370               468  റവന്യൂ ആകെ                           5344               991   Read on deshabhimani.com

Related News